Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scam

Kollam

റ​ബ​ര്‍ ഷീ​റ്റ് ക​വ​ര്‍​ച്ച : മു​ഖ്യ പ്ര​തി അ​റ​സ്റ്റി​ല്‍

അ​ഞ്ച​ല്‍ : റ​ബ​ര്‍ ഷീ​റ്റ് മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന മു​ഖ്യ പ്ര​തി അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട ചി​റ്റാ​ര്‍ പ​ട​യ​ണി​പ്പാ​റ സ്വ​ദേ​ശി ജ​യ​കു​മാ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​മ്പ​ക​രാ​മ​നെ​ല്ലൂ​രി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ഉ​ണ​ക്കാ​ന്‍ ഇ​ട്ടി​രു​ന്ന റ​ബ​ര്‍ ഷീ​റ്റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. 

ര​ണ്ട് പ്ര​തി​ക​ള്‍ മു​മ്പ് പി​ടി​യി​ലാ​യി​രു​ന്നു. ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ ജ​യ​കു​മാ​ര്‍ മാ​വേ​ലി​ക്ക​ര​യി​ലെ ഒ​രു​വീ​ട്ടി​ല്‍ ക​ഴി​യു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ത​ന്ത്ര​പ​ര​മാ​യി ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ള്‍ ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള​താ​യി വി​വ​രം ല​ഭി​ക്കു​ക​യും ഇ​വി​ടെ​യെ​ത്തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ട​യ്ക്ക​ല്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക​വ​ര്‍​ച്ച കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജ​യ​കു​മാ​ര്‍. പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ഞ്ച​ല്‍ എ​സ്എ​ച്ച്ഒ ഹ​രീ​ഷ്, എ​സ്ഐ മ​നോ​ജ് കു​മാ​ര്‍, എ​എ​സ്ഐ വി​നോ​ദ് കു​മാ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ ഓ​ച്ചി​റ​യി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. വി​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ഉ​ദ​യ​കു​മാ​ര്‍​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് കേ​സി​ല്‍ മു​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ബി​ജെ​പി​യു​ടെ രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കെ​തി​രെ ബി​ജെ​പി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മൂ​ന്ന് ഗേ​റ്റു​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​ട​ങ്ങി​യ സ​മ​ര​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ്, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ശ​ര​ണം​വി​ളി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ട​ക്ക​മ​ള്ള നേ​താ​ക്ക​ൾ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ടു​ക, 30 വ​ര്‍​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ കൊ​ണ്ട്അ​ന്വേ​ഷി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് രാ​പ്പ​ക​ൽ സ​മ​രം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ചു. ശ​ബ​രി​മ​ല ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം കേ​ര​ള ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​യി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) രൂ​പീ​ക​രി​ച്ചു.

കേ​ര​ള പോ​ലീ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ലും, ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നാ​ലും കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ല.

അ​തി​നാ​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലും അ​തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു കേ​ന്ദ്ര ഏ​ജ​ൻ​സി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up